Programs Dhim Tarikida Thom

'തൃപ്തിയായി ദേശായി'

ഒരാവേശത്തിന്റെ പുറത്ത് അങ്ങ് പൂനയില്‍ നിന്ന് വന്നതാണ് തൃപ്തി ദേശായി. തൃപ്തി പഴയ കോണ്‍ഗ്രസാണെന്നും അതല്ല അവര്‍ ഹിന്ദുത്വവാദിയാണെന്നും അതൊന്നുമല്ല സിപിഎം എറക്കിയതാണെന്ന് വരെ പലരും പാടി നടക്കുന്നു. ശബരിമല പോയിട്ട് നെടുമ്പാശേരി മല പോലും കാണാന്‍ കഴിയാതെ തൃപ്തി മടങ്ങേണ്ട ഗതികേടാണ്. സര്‍ക്കാര്‍ സര്‍വ്വ ചെലവും വഹിക്കണം എന്നാണ് തൃപ്തി കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇവിടെ വെള്ളപൊക്കത്തില്‍ വീട് മുഴുവന്‍ പോയവര്‍ക്ക് പത്ത് പൈസകോടുക്കാത്ത സര്‍ക്കാരാണ് തൃപ്തിയെ തൃപ്തിപ്പെടുത്താന്‍ പോകുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 299.