Programs Dhim Tarikida Thom

ആരാണ് സൈക്കോ?

ആരാണ് സൈക്കോ? യാതൊരു ആശയങ്ങള്‍ക്കും തിരുത്താന്‍ കഴിയാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നയാള്‍. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ യൂഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെആലത്തൂരില്‍ നടത്തിയ പ്രസ്താവനകള്‍ കേട്ടപ്പോഴേ സംശയം തോന്നിയിരുന്നു. സംഭവം എന്തോ കുഴപ്പമുണ്ട്. സിപിഎം കോട്ടയായ ആലത്തൂര്‍ അങ്ങനെ തോറ്റുകിട്ടി. ഇപ്പോഴിതാ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചും മാധ്യമപ്രവര്‍ത്തകരെ നുണയന്മാര്‍ എന്നും വിമര്‍ശിക്കുന്നവരെ കോട്ടിട്ട ജോക്കര്‍മാരെന്നും വിളിച്ച് അദ്ദേഹം എത്തിയിരിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 335.