Programs Dhim Tarikida Thom

മുല്ലപ്പള്ളിയുടെ യാത്രകള്‍

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഒരു യാത്ര നടത്തണം. അടിപൊളി പേരിട്ട് ആര്‍ക്കും മനസിലാകാത്ത ഒരു മുദ്രാവാക്യം ഉയര്‍ത്തി ഒരു യാത്ര.അത്തരമൊരു യാത്ര നമ്മുടെ സ്വന്തം പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുകയാണ്. മോശം പറയരുതല്ലോ, ജനമഹായാത്ര എന്നാണ് യാത്രയുടെ പേര്. മുദ്രാവാക്യം സിംപിളാണ് ഇന്ത്യയെ കണ്ടെത്തുക. കാണാതെ പോയ ഇന്ത്യയെ കണ്ടെത്താന്‍ എന്ന പേരില്‍ തുടങ്ങുന്ന യാത്ര രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് എ.കെ ആൻറണിയും പറയുന്നു. ധിം തരികിട തോം, എപ്പിസോഡ്: 311.