Programs Dhim Tarikida Thom

വില്ലന്‍ മാണിയോ ജോസഫോ

കേരള കോണ്‍ഗ്രസ്... എത്ര മനോഹരമായ പദം. വാട്ടുകപ്പയും വരാല് കറിയും പോലെ എല്ലാവരും യോജിച്ച് നിന്നിരുന്ന ഒരു പ്രാദേശിക പാര്‍ട്ടി. എന്തിന്റെ കുറവാണ് ആ പാര്‍ട്ടിക്ക്? ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ട എല്ലാ ഉടായിപ്പുകളും സ്വന്തമായുള്ള പാര്‍ട്ടി. സിദ്ധാന്തത്തിന് സിദ്ധാന്തം, കൊടിക്ക് കൊടി, സമുദായ സഭാ ബന്ധം തുടങ്ങി എല്ലാമുള്ള കേ കോ പാര്‍ട്ടി പക്ഷേ പഞ്ചവത്സര പദ്ധതി പോലെ എല്ലാ ഇടവേളകളിലും പിളരും. നേതാക്കന്മാര്‍ തമ്മില്‍ പുലഭ്യം പറയും. അടി മൂക്കുമ്പോള്‍ പിടിച്ചു മാറ്റാന്‍ വരുന്നവന്റെ അടി നാഭിക്കിട്ട് ഇടിക്കും. അത്തരമൊരു ഇടി ഇപ്പോള്‍ കിട്ടിയിരിക്കുന്നത് കോണ്‍ഗ്രസിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി അല്ലെങ്കില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിലെ അടി ഒരു പരുവത്തിലാക്കിയിട്ടുണ്ട്. കെ.എം മാണിയാണോ പി.ജെ ജോസഫാണോ വില്ലന്‍? ആ കണ്‍ഫ്യൂഷനിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ധിം തരികിട തോം, എപ്പിസോഡ്: 316