Programs Dhim Tarikida Thom

ഒരു രാഷ്ട്രീയ ചലച്ചിത്ര പുരസ്‌കാരം

പോയ വാരം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒപ്പം ആയിരം ദിനത്തിന്റെ ആഘോഷങ്ങള്‍ സംസ്ഥാന സര്‍ക്കാരും നടത്തി. ഇത് രണ്ടും ചേര്‍ത്ത് ധിം തരികിട തോം ഒരു രാഷ്ട്രീയ ചലച്ചിത്ര പുരസ്‌കാരം ഏര്‍പ്പെടുത്തുകയാണ്. അവാര്‍ഡിനര്‍ഹമായ ചിത്രങ്ങള്‍ പോലെ കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന നേതാക്കളാണ് ഈ പുരസ്‌കാരം ധിം തരികിട തോം നിര്‍ദേശിക്കുന്നത്. ജൂറി ഈ നേതാക്കളെ സഹിക്കുന്ന ജനങ്ങളാണ്. അതുകൊണ്ട് ആര്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കണമെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുക. ഒമ്പത് ചലച്ചിത്രങ്ങള്‍ ധിം തരികിട തോം പുരസ്‌കാരത്തിനായി പരിഗണിക്കുന്നു. ഇതില്‍ നിന്നും മികച്ച നടന്‍, നടി, വില്ലന്‍ തുടങ്ങിയവയും അവരവരുടെ സൗകര്യം പോലെ തിരഞ്ഞെടുക്കുക. ധിം തരികിട തോം, എപ്പിസോഡ്: 517.