Programs Dhim Tarikida Thom

സ്ഥാനാര്‍ത്ഥികള്‍ വെയിലത്ത് വാടാതിരിക്കാന്‍ ചില കുറുക്കു വഴികള്‍

തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സൂര്യനങ്ങനെ കത്തിക്കയറുകയാണ്. തലസ്ഥാനത്ത് സൂര്യന്റെ പര്യായമായ ദിവാകരനും, ചന്ദ്രന്റെ മച്ചാനായ ശശിയുമൊക്കെ മത്സരരംഗത്തുണ്ടെങ്കിലും ഒറിജിനല്‍ സൂര്യന്റെ ചൂടിന് ഒരു കുറവുമില്ല. ഇങ്ങനെ ചൂട് കൂടിയാല്‍ ഈ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രചാരണം നടത്തും നമ്മുടെ ജനപ്രതിനിധികള്‍. എല്ലാ സ്ഥാനാര്‍ത്ഥികളും വെയിലുകൊണ്ട് തേരാപ്പാരാ നടക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള ചില പൊടിക്കൈകളുമായി ധിം തരികിട തോം. എപ്പിസോഡ്: 318