Programs Dhim Tarikida Thom

കള്ളവോട്ട് ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കുടുങ്ങിപ്പോയ വോട്ടര്‍മാരെ കല്ലെറിയട്ടെ

വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ വോട്ടെറെന്നതില്‍ അഭിമാനിക്കൂ, ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടീക്കറാം മീണ ജനങ്ങളെ ഉത്‌ബോധിപ്പിക്കാന്‍ നടത്തിയ പരസ്യത്തില്‍ പറയുന്ന വാക്കുകളാണ്. ജനങ്ങളുടെ നികുതിപണത്തില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി അദ്ദേഹത്തിന്റെ ഫോട്ടോയുംവെച്ച് നാടൊട്ടുക്കും നടത്തിയ പരസ്യത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഒന്നോ രണ്ടോ വോട്ട് കൂടുതല്‍ ചെയ്ത പൗരബോധമുള്ള വോട്ടര്‍മാരെ കള്ളവോട്ട് ചെയ്ത കശ്മലര്‍ എന്നാക്ഷേപിക്കുന്നതില്‍ എന്ത് കാര്യം. ഈ പറയുന്ന കമ്മീഷന്‍ വോട്ട് ചെയ്‌തോ? സ്വന്തം വോട്ട് പോലും ചെയ്യാതെ, ജനാധിപത്യബോധം സംരക്ഷിക്കാനിറങ്ങിയ സി.പി.എം-ലീഗ് പ്രവര്‍ത്തകരെ കമ്മീഷന്‍ അപമാനിക്കരുത്. പിന്നൊരു കാര്യം, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍, അതായത് കള്ളവോട്ട് ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇപ്പോ കുടുങ്ങിപ്പോയ വോട്ടര്‍മാരെ കല്ലെറിഞ്ഞാലും. ആമേന്‍... ധിം തരികിട തോം. എപ്പിസോഡ്: 323