Programs Dhim Tarikida Thom

രാജേന്ദ്ര നിങ്ങള്‍ക്കിത് വേണം

മൂന്നാര്‍ എന്നാല്‍ കൈയേറ്റ ഭൂമിയാണ്. ആര്‍ക്കും എവിടെയും എന്ത് കൈയേറ്റവും നടത്താം. അത് ഇടതു വലത് മുന്നണികള്‍ നേരത്തെ തന്നെ അംഗീകരിച്ചതാണ്. ആ കടന്നുകയറ്റം ഭൂമിയില്‍ മാത്രമല്ല വ്യക്തികളോടും ആകാമെന്നാണ് ധരിച്ചിരിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് സബ്് കളക്ടറായ രേണു രാജിനോട് എസ് രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍. അദ്ദേഹത്തിന്റെ പല ഭാഷകളും സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു. എന്തായാലും കളക്ടറെ പഞ്ഞിക്കിടാന്‍ ശ്രമിച്ച രാജേന്ദ്രനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി മുഖേന പരസ്യമായി ശാസിച്ചിരിക്കുകയാണ്. രാജേന്ദ്ര നിങ്ങള്‍ക്കിത് വേണം എന്നാണ് പാര്‍ട്ടി പറയുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 515.