Programs Dhim Tarikida Thom

എല്ലാ ഫയലുകളും ഒരു ജീവിതമാണെന്ന് മറന്ന കമ്മ്യൂണിസ്റ്റുകാര്‍

നമ്മുടെ നാട് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. സത്യം. എന്താണ് ഈ കമ്മ്യൂണിസമെന്ന് ചോദിച്ചാല്‍ കുഴഞ്ഞ് പോകും. നിങ്ങള്‍ പഠിച്ചതോ മനസിലാക്കിയതോ ആയ കമ്മ്യൂണിസമല്ല, ഈ പാര്‍ട്ടികളുടെ കൊടി പിടിക്കുന്നവര്‍ക്കും അതിന്റെ പേരില്‍ ആമാശയം നിറക്കുന്നവര്‍ക്കും. ചെങ്കൊടി എന്താണെന്ന് പോലും അറിയില്ല. അതുകൊണ്ടായിരിക്കാം, സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുഖ്യമന്ത്രി പറഞ്ഞത്, എല്ലാ ഫയലുകളും ഒരു ജീവിതമാണെന്ന് ഓര്‍ക്കണമെന്ന്. പക്ഷേ അതൊരു തമാശ പറഞ്ഞതാണെന്ന് പിന്നീട് ഈ സര്‍ക്കാര്‍ തെളിയിച്ചു. ധിം തിരികിട തോം, എപ്പിസോഡ്: 330