പിള്ളേരെ തെരുവില്‍ തല്ലുകൊള്ളിക്കുമ്പോള്
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട സമിതിയാണ് ഖാദര്‍ കമ്മിറ്റി. രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്, സര്‍വ്വ ശിക്ഷാ അഭിയാന് എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഡോ.എം.എ ഖാദര്‍ ചെയര്‍മാനായ സമിതി വന്നത്. അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നത് ഉള്‍പ്പെടെ കുറേ പരിഷ്കാരങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഒരു പരിഷ്കാരം കൊണ്ടുവരുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതിനായി പാവം പിള്ളേരെ തെരുവില്‍ ഇട്ടു തല്ലുന്നതാണ് നമ്മുടെ ഒരു ആചാരം. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരിയില്‍ രണ്ട് തവണ ഈ ആചാരം നടന്നു. ആദ്യ എ.ബി.വി.പിക്ക് വേണ്ടി കുറേ കുഞ്ഞുങ്ങള്‍ അടിവാങ്ങി. എന്തിന്? ആ... അടുത്തത്, ഖദറിട്ട കുഞ്ഞുങ്ങള്‍ ഖാദര്‍ കമ്മീഷന് എതിരെ നീങ്ങുന്നു. അടി ചോദിച്ചു വാങ്ങുന്നു പോകുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് അടിയുടെ ഭാഗമായി തലക്ക് പെരുപ്പ് വരുമ്പോള്‍ അവര്‍ക്കൊക്കെ ഓര്‍ക്കാന്‍ വേണ്ടി ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു. ധിം തരികിട തോ, എപ്പിസോഡ്: 332