Programs Dhim Tarikida Thom

എല്‍.ഡി.എഫ് വന്നു, 'എല്ലാം ശരിയായി'

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് വിശ്വസിച്ച ഒരാളായിരുന്നു ജേക്കബ് തോമസ്. എന്നാല്‍ ആ ജേക്കബ് തോമസ് ഉള്‍പ്പെടെ എല്‍.ഡി.എഫ് വന്നാല്‍ തന്നെ ശരിയാക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ടി.പി സെന്‍കുമാര്‍ വരെ പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടി. എന്നിട്ട് ആ ഏറ്റുമുട്ടലില്‍ സര്‍ക്കാരിന് എപ്പോഴെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് ചോദിച്ചാല്‍ നഹി. മെച്ചം ഗുണമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, കോടതികളെല്ലാം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. അതിനര്‍ത്ഥം സര്‍ക്കാരിന് അവര്‍ ചെയ്ത കാര്യങ്ങള്‍ നീതി ന്യായ കോടതിയെപ്പോലും ബോധിപ്പിക്കാനായില്ല എന്നതാണ്. അപ്പോള്‍ പിന്നെ സര്‍ക്കാരിന്റെ പൊട്ടത്തരങ്ങള്‍ പൊതുജനങ്ങള്‍ക്ക് തീരെ ബോധ്യമാകില്ല എന്നറിയിക്കട്ടെ. ഈ സര്‍ക്കാര്‍ വന്ന് ആറാം ദിവസം ടി.പി സെന്‍കുമാറിനെ പുറത്താക്കി. എന്നിട്ടോ സുപ്രീംകോടതി ചെവിക്കു പിടിച്ചതോടെ സര്‍ക്കാര്‍ തേഞ്ഞൊട്ടി. ധിം തരികിട തോം, എപ്പിസോഡ്: 336