Programs Dhim Tarikida Thom

വിപ്ലവ പാര്‍ട്ടിയുടെ ആത്മീയ വിശദീകരണം

ശബരിമല വിഷയത്തില്‍, വിശ്വാസികള്‍ക്കൊപ്പമെന്ന പരാമര്‍ശം പാര്‍ട്ടി രേഖയില്‍ സിപിഎം ഉള്‍പ്പെടുത്തിയത്രേ, മാത്രമല്ല, വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും സഖാവ് കോടിയേരി കഴിഞ്ഞ ആഴ്ച സിപിഎം നേതൃയോഗങ്ങള്‍ കഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്താണ് ശബരിമല വിഷയത്തില്‍ സംഭവിച്ചതെന്ന് പാര്‍ട്ടി വിലയിരുത്തി. നന്നായി വിഷയം പഠിച്ചു. ഒടുവില്‍ സ്വയംവിമര്‍ശനപരമായി കാര്യങ്ങള്‍ മനസിലാക്കി. അത് കോടിയേരി സഖാവ് ജനങ്ങളോട് പറഞ്ഞു. പാര്‍ടിയുടെ അഞ്ച് ലക്ഷം മെമ്പര്‍മാരോടും പറഞ്ഞു. ഞാന്‍ എന്താണോ പറഞ്ഞത് അതിന് മാത്രമാണ് ഞാന്‍ ഉത്തരവാദി, അല്ലാതെ നിങ്ങള്‍ അതില്‍ നിന്ന് എന്ത് മനസിലാക്കി എന്നതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്, ആ ലൈനില്‍ പ്രേക്ഷകരും കാര്യങ്ങള്‍ കാണണം എന്നഭ്യര്‍ത്ഥിച്ച് പാര്‍ട്ടിയുടെ ആത്മീയ വിശദീകരണം കേള്‍ക്കുക. ധിം തരികിട തോം, എപ്പിസോഡ്: 340.