Programs Dhim Tarikida Thom

ഒരു നിരാഹാരത്തിന്റെ കഥ

ഒരു നിരാഹാരത്തിന്റെ കഥയാണ് ഈ ആഴ്ച ബി.ജെ.പി നേതാവ് ഫ്രാക്ഷന്‍പിള്ള എന്ന ശ്രീധരന്‍പിള്ള ലോകത്തോട് പറയുന്നത്. ശബരിമല സമരം കൊണ്ടുവന്നത് രാഹുല്‍ ഈശ്വര്‍ ആണെങ്കിലും ആ പാവപ്പെട്ടവനെ ഇപ്പോ കാണാനേയില്ല. ശബരിമല പ്രശ്‌നം ഒരു സുവര്‍ണ്ണാവസരമായി ബി.ജെ.പി ഏറ്റെടുത്തതോടെ രാഹുല്‍ ഈശ്വര്‍ ഔട്ട്. ഇപ്പോ ദേ നിരാഹാരസമരത്തിലൂടെ ശബരിമല സമരത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ കളം പിടിക്കുന്നു. ജയില്‍ കിടന്ന് കെ. സുരേന്ദ്രനും ഭക്തര്‍ക്കിടയില്‍ ഹീറോ ആയി. അപ്പോ പിന്നെ രമണന്‍ ഗോദയിലേക്ക് ഇറങ്ങുകയാണ്. ധിം തരികിട തോം, എപ്പിസോഡ്: 302