Programs Dhim Tarikida Thom

മതിലു കെട്ടാന്‍ വെള്ളാപ്പള്ളി നടേശനും

നവോത്ഥാനത്തിന്റെ ഒരു കുറവ് വളരെ നന്നായി തന്നെ നമ്മുടെ നാട്ടിലുണ്ട്. ഭരണഘടന, നീതി, നിയമം തുടങ്ങിയ കാര്യങ്ങളെ ഒക്കെ അവഗണിച്ച് ജീവിക്കുന്ന വിവിധ വിഭാഗങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം അവരുടെ പാര്‍ട്ടി ഭരണഘടനയാണ് വലുത്. മതങ്ങള്‍ക്കും ജാതികള്‍ക്കും അവരുടെ വിശ്വാസങ്ങളും. ഇപ്പോ ഇതാ പുരോഗമനചിന്തയില്‍ ഒരു വനിതാ മതില്‍ വരുന്നു. അതിലേക്ക് നവോത്ഥാനത്തിന്റെ അപ്പൊസ്തലനായ വെള്ളാപ്പള്ളി നടേശന്‍മുതലാളിയും എത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പാഞ്ഞു നടന്നു പ്രവര്‍ത്തിച്ച നടേശന്‍മുതലാളിയെ പിണറായി സഖാവ് ഒന്നു വിളിച്ചതേയുള്ളൂ, ദേ പോണൂ മതില് കെട്ടാന്‍. ധിം തരികിട തോം, എപ്പിസോഡ്: 304