Programs Dhim Tarikida Thom

ആലപ്പാടിന്‍ അവകാശികള്‍

ആലപ്പാട്, സംഭവം കൊല്ലം ജില്ലയിലാണ്. പാവക്ക പോലെ കിടക്കുന്ന കേരളത്തിന്റെ ഒരു സൈഡില്‍ അറബി കടലിനെ നോക്കി ചിരിക്കുന്ന ഒരു പാവം കടലോരഗ്രാമം. ആ ഗ്രാമത്തിലെ മണലു മുഴുവന്‍ സര്‍ക്കാര്‍ വാരി വിറ്റു. ഇപ്പോ അന്നാട്ടിലെ ജനങ്ങള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലാതായി. സംഭവം സിംപിളാണ്, പക്ഷേ പവര്‍ഫുള്‍. വാരിയത്രയും മതി, ബാക്കി മണല് തീരത്തിട്ട് വണ്ടി വിട്ടോളാന്‍ സര്‍ക്കാരിനോട് ആലപ്പാട്ടെ ജനങ്ങള്‍ പറഞ്ഞു കഴിഞ്ഞു. അതിന് സര്‍ക്കാര്‍ കൃത്യമായ മറുപടി പറയാതെ മണിലില്‍ കിടന്നുരുളുവാണ്. എന്നാ പിന്നെ ആ ഉരുളല്‍ തന്നെ ആദ്യം കാണാം. മോശം പറയരുതല്ലോ, ധിം തരികിട തോം അശരണരായ ആ ആലപ്പാട്ടെ ജനങ്ങള്‍ക്ക് ഒപ്പമാണ്. ധിം തരികിട തോം, എപ്പിസോഡ്: 308