Programs Dhim Tarikida Thom

കഥയല്ലിത് ജീവിതം

രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് വിവരമുള്ള നിരൂപകര്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രീയമെന്നാല്‍ ചരിത്രം കൂടിയാണ്. ഇവിടെയിതാ ഒരു ചരിത്രം ആവര്‍ത്തിക്കുന്നു. ഓര്‍മ്മയില്ലെ, ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ സോളാര്‍ സമരം. സെക്രട്ടറിയേറ്റ് വളഞ്ഞ് അന്ന് എല്‍.ഡി.എഫ് പറഞ്ഞു ഉമ്മന്‍ ചാണ്ടി രാജിവെക്കും വരെ ഈ സമരം തുടരുമെന്ന്. പക്ഷേ ഒന്ന് ഇരുണ്ട് വെളുത്തപ്പോഴേക്കും സമരം അവസാനിച്ചു. ആ സമരം നിര്‍ത്തിയത് ഒത്തുകളിയാണെന്ന് ആക്ഷേപിച്ച് ബിജെപി രംഗത്ത് വന്നു. സെക്രട്ടറിയേറ്റ് സമരം ശൗചാലയമില്ലാത്തതിനാല്‍ അവസാനിച്ചെന്ന് കെ.സുരേന്ദ്രന്‍ പരിഹസിച്ചു. എല്‍ഡിഎഫ് അവസാനിപ്പിച്ച ആ വിവാദ സമരത്തിന്റെ കഥ പറയുന്നു കാഥികന്‍ കെ. സുരേന്ദ്രന്‍. ധിം തരികിട തോം, എപ്പിസോഡ്: 309.