Programs Dhim Tarikida Thom

കട്ടപ്പുറത്താകും കാര്യങ്ങള്‍

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. കേരളത്തിലെ പൊതുമേഖലാ സംരഭങ്ങളെല്ലാം നന്നായി ശക്തിപ്പെടുത്തും. ഇത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അന്ന് തന്നെ മറ്റൊരു വാര്‍ത്തയും എത്തി, നഷ്ടത്തില്‍ കഴിയുന്ന കെഎസ്ആര്‍ടിസി കാല്‍നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് മാത്രമായി ശമ്പളം കൊടുക്കുന്നു. ആനവണ്ടിയും ലാഭത്തിലേക്ക് പോകുന്നതിന്റെ സൂചന. പൊതുമേഖലകളില്‍ ഏറ്റവും നഷ്ടത്തിലോടുന്ന കോര്‍പ്പറേഷന്‍ ഒരു കര പിടിക്കുമെന്ന് തോന്നിയപ്പോള്‍ ഇതാ അടുത്ത വാര്‍ത്ത, കോര്‍പ്പറേഷന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി ഐപിഎസിനെ മാറ്റി. അദ്ദേഹത്തെ മാറ്റാന്‍ എന്താണ് കാരണം. കൃത്യമായ ഒരു മറുപടിയും സര്‍ക്കാര്‍ ഭാഗത്തു നിന്നും കേട്ടില്ല. മന്ത്രിക്കും മന്ത്രിസഭക്കും ചുമ്മാ ഒരു രസത്തിന് മാറ്റി കളിക്കാനുള്ള നൂലുണ്ട മിഠായി ഒന്നുമല്ലല്ലോ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ എംഡി. അപ്പോ പിന്നെ പുറത്തു പറയാന്‍ കൊള്ളാത്ത എന്ത് കാര്യത്തിനാണ് ഒരു സിഎംഡിയെ തൂക്കി തറയിലടിക്കുന്നത്. അതും കോര്‍പ്പറേഷനെ ലാഭത്തിലേക്ക് കൊണ്ടുവന്ന ഉദ്യോഗസ്ഥനെ. ചുരുക്കം പറഞ്ഞാല്‍ തച്ചങ്കരിയെ കറിവേപ്പിലയാക്കി എന്തോ കച്ചവടം ഇടത് സര്‍ക്കാര്‍ നടത്തിയെന്ന് സാധാരണക്കാരന്‍ ചിന്തിച്ചാല്‍ കുറ്റം പറയരുത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും കഷ്ടം. ധിം തരികിട തോം, എപ്പിസോഡ്: 310.