Programs Dhim Tarikida Thom

കലാലയത്തില്‍ പാട്ടുപാടിയാല്‍ കുത്തുമോ?

അപ്പോ, കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗത്തെ യൂണിറ്റ് പ്രസിഡണ്ടും സെക്രട്ടറിയും കാമ്പസിലിട്ട് തന്നെ കുത്തി. അദ്ദേഹം ചെയ്ത തെറ്റ് കലാലയത്തില്‍ പാട്ടുപാടി എന്നതാണ്. പ്രിന്‍സിപ്പളിന് എന്താ കോളേജില്‍ കാര്യമെന്ന് ചോദിച്ചപോലെ, കലാലയത്തിലാണോടാ പാട്ടുപാടുന്നത് എന്ന് ചോദിച്ച് ആയിരുന്നു യൂണിറ്റ് ഭാരവാഹികളുടെ നടപടി. സംഭവം കിടുക്കി, ഒരു ചെറുപ്പക്കാരന്റെ ഹൃദയത്തിലേക്ക് കഠാര ഇറക്കി സഖാക്കള്‍ നടത്തിയ കലാപരിപാടി ഗംഭീരമായി. കുത്തിയതും കുത്ത് കൊണ്ടതും എസ്.എഫ്.ഐക്കാണല്ലോ. പിന്നെ നാട്ടുകാര്‍ക്ക് എന്താ ചേതമെന്ന് ചോദിക്കുന്നവര്‍ക്ക് ഒരു മറുപടിയാണ് ധിം തരികിട തോം ഈ ആഴ്ച പറയുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 334