Programs Dhim Tarikida Thom

തട്ടിക്കൂട്ട് നവോത്ഥാനം

മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിക്കൂട്ട് പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടെത്തിയിരിക്കുന്നു. അതേസമയം നവോത്ഥാന സംരക്ഷണത്തിന് ഏത് അറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചിട്ടുണ്ട്. മാത്രമല്ല, നവോത്ഥാനത്തില്‍ നിന്നും കളം മാറ്റി ചവിട്ടിയ ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍ കടലാസ് പുലി മാത്രമെന്നും വെള്ളാപ്പള്ളി മുതലാളി നിരീക്ഷിച്ചിരിക്കുന്നു. എന്തായാലും നാല് വഴിക്കായ നവോത്ഥാനവും അതിലെ നായകന്മാരും ഇനി സംസാരിക്കട്ടേ. ധിം തരികിട തോം, എപ്പിസോഡ്: 342

Watch Mathrubhumi News on YouTube and subscribe regular updates.