Programs Dhim Tarikida Thom

ഉപതിരഞ്ഞെടുപ്പും വോട്ട് കച്ചവടവും

അങ്ങനെ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു. ബാക്കി അഞ്ച് ഉപതിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മുന്നണി അങ്കം തുടങ്ങി കഴിഞ്ഞു. അപ്പോഴിതാ പാലായില്‍ തുടങ്ങിയ വോട്ട് കച്ചവട ആരോപണം എല്ലായിടത്തേക്കും വ്യാപിച്ചിരിക്കുന്നു. സിപിഎം ആദ്യം പറഞ്ഞു പാലായില്‍ ബിജെപി വോട്ട് മറിച്ച് യു.ഡി.എഫിന് കൊടുത്തെന്ന്. പാലായില്‍ തോറ്റ് കഴിഞ്ഞതോടെ ബിജെപി വോട്ട് എല്‍ഡിഎഫിന് കൊടുത്തെന്ന്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും സിപിഎം ബിജെപി വോട്ട് കച്ചവടമെന്ന് കോണ്‍ഗ്രസ്. മഞ്ചേശ്വരത്ത് സിപിഎം, യു.ഡി.എഫ് ധാരണയെന്ന് ബിജെപി. എല്ലാ മണ്ഡലത്തിലും ബിജെപി - കോണ്‍ഗ്രസ് ധാരണയെന്ന് സിപിഎം. ചുരുക്കത്തില്‍ ജനങ്ങളുടെ വോട്ട് ഇങ്ങനെ പര്‍ച്ചേസ് ചെയ്യാന്‍ പറ്റുമോ? എന്തായാലും രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കും. അവര്‍ക്ക് രണ്ട് കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാന്‍ ഏക മാര്‍ഗമാണ് ഈ വോട്ട് കച്ചവടമെന്ന കച്ചിതുരുമ്പ്. ധിം തരികിട തോം, എപ്പിസോഡ്: 345.

Watch Mathrubhumi News on YouTube and subscribe regular updates.