Programs Dhim Tarikida Thom

റോഡിൽ പൊലിഞ്ഞ ജീവൻ അഥവാ പൂച്ചയും കോഴിയും

അങ്ങനെ കൊച്ചിയിലെ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി എത്തിയിട്ടുണ്ട്. കാറിൽ കറങ്ങുന്ന ഉദ്യോഗസ്ഥർ സാധാരണക്കാരനെ മറക്കുന്നുവെന്ന് കോടതി. അപകടത്തിൽ മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച കോടതി, റോഡുകളുടെ സ്ഥിതിയറിയാൻ മൂന്നംഗ അഭിഭാഷക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ കിടിലമാണ്, നാല് പിഡബ്ലയുഡി എൻജിനീയർമാരെ സസ്പെന്റ് ചെയ്ത് കടമ നിറവേറ്റി. അപകടത്തെക്കുറിച്ച് വാട്ടർ അതോറിറ്റിയോട് ചോദിക്കണമെന്ന് പറഞ്ഞ് പൊതുമരാമത്ത് മന്ത്രി കവി കുലോത്തുംഗൻ ജി സുധാകരനും കൈയൊഴിഞ്ഞു. റോഡിൽ പൊലിഞ്ഞ ജീവൻ അഥവാ പൂച്ചയും കോഴിയും എന്നൊരു കവിത കൂടി മന്ത്രിക്ക് എഴുതാം. എന്നാൽ റോഡിലെ കുഴികൾ ഇനിയും ബാക്കിയാണ്, മനുഷ്യന്റെ ജീവനും. ധിം തരികിട തോം. എപ്പിസോഡ്: 355