Programs Dhim Tarikida Thom

കാക്ക കൊത്താതിരിക്കാനാണോ സിന്ദൂരമിടുന്നത്

ഹൈന്ദവ സ്ത്രീകള്‍ മാത്രമാണോ കല്യാണം കഴിഞ്ഞാല്‍ സിന്ദൂരം ഇടുന്നത് എന്ന് ചോദിച്ചാല്‍ അല്ലെന്ന് എല്ലാ മലയാളിക്കും അറിയാം. മയിലാഞ്ചി ഇടുന്നത് ഉമ്മച്ചിമാര്‍ മാത്രമല്ലെന്നും മേക്കാത് കുത്താനും മിന്ന് ഇടാനും അച്ചായത്തിമാര്‍ മാത്രം പോരെന്നും സര്‍വ്വ ഉടായിപ്പും നടത്തുന്ന മലയാളിക്ക് അറിയാം. എന്നാല്‍ പൗരത്വ നിയമ ബേദഗതിയെ ന്യായീകരിച്ചതിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ സിന്ദൂര രേഖയിലെ കുങ്കമപൊട്ടും കാക്കകളും കടന്നു വരുന്നത് കഷ്ടമാണ്. കാക്ക കൊത്താതിരിക്കാന്‍ സിന്ദൂരമിടുന്ന ഒരു ചേച്ചിയെ കണ്ട് ഞെട്ടിപ്പോയി. കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത ഒരു തട്ടിപ്പ് ആണെന്ന് പണ്ടേ സംശയമുണ്ടായിരുന്നു. ആ സംശയം ഇപ്പോ മാറി, നോ ഇന്‍ഫര്‍മേഷന്‍ വിവരമില്ല. കാക്ക എന്നത് ഏതര്‍ത്ഥത്തില്‍ ഉപയോഗിച്ചാലും കാക്ക അത്ര മോശം ജീവിയൊന്നുമല്ലെന്ന് അറിയിക്കട്ടേ. ധിം തരികിട തോം, എപ്പിസോഡ്: 361.