Programs Dhim Tarikida Thom

വിവരസാങ്കേതികവിദ്യയുടെ കേന്ദ്രമായി കേരള നിയമസഭ

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം നയപ്രഖ്യാപനത്തോടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരംഭിച്ചു. ഈ സമ്മേളനത്തിന് ഒരു പ്രത്യേകതയുണ്ട്, നമ്മുടെ നിയമസഭ ഡിജിറ്റല്‍ ആയി. അതായത് ആധുനിക സാങ്കേതിക വിദ്യയുടെ മകുടോദാഹരണമാണ് ഇനി ഈ ജനാധിപത്യത്തിന്റെ ശ്രീകോവില്‍. ഹോ എന്താ അല്ലേ, മന്ത്രിമാരും എം.എല്‍.എമാരും ഇനി സ്പീക്കറോട് ബഹളം വെക്കില്ല, പകരം അവര്‍ ചാറ്റ് ചെയ്യും വോട്ടിംഗിനിടെ ഡസ്‌കിലടിച്ചുള്ള ബഹളം വെക്കലില്ല, പകരം ബട്ടണ്‍ അമര്‍ത്തി കളിക്കും. ഒരു ക്രമപ്രശ്‌നമൊക്കെ പറയാന്‍ ഇനി കിടന്നു കൂവണ്ട, സ്പീക്കര്‍ക്ക് ഒരു ചാറ്റിട്ടാല്‍ മതി. അപ്പോ വിവരസാങ്കേതികവിദ്യയുടെ കേന്ദ്രമായി മാറിയ കേരള നിയമസഭയിലെ അഭ്യാസങ്ങള്‍ കണ്ടോളൂ. ധിം തരികിട തോം, എപ്പിസോഡ്: 362