Programs Dhim Tarikida Thom

ശാന്തനായ മുഖ്യമന്ത്രിയും പ്രതിപക്ഷത്തിന്റെ ശ്രമവും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് പറഞ്ഞാല്‍ പത്ത് തിരിച്ച് പറയുന്നതാണ് പ്രകൃതം. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ദ്രനെയും ചന്ദ്രനെയും വകവെച്ച് ശീലമില്ല. പക്ഷേ ഇപ്പോ അദ്ദേഹം കുറച്ച് ശാന്തനായോ എന്ന് പ്രതിപക്ഷത്തിന് സംശയം. കാരണം മുഖ്യന്റെ വായില്‍ നിന്നും എന്തെങ്കിലും വീണ് കിട്ടിയാല്‍ അതില്‍ പിടിച്ച് ഒരു സാംസ്‌കാരിക കലാപം ഉണ്ടാക്കാം. ഇതാ അതിനായുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും അതില്‍ വീഴാത്ത മുഖ്യമന്ത്രിയും. ധിം തരികിട തോം, എപ്പിസോഡ്: 376.