കുടിയന്മാര്ക്ക് കെ മുരളീധരന്റെ ആപ്പ്
എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് നാട്ടിലെ മദ്യപാനികള്‍ എല്ലാം വിശ്വസിച്ചത് കൊണ്ടാണ് ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്നത്. എന്നാല്‍ കോവിഡ് കാലത്ത് കുടിയന്മാരെ സര്‍ക്കാര്‍ പറഞ്ഞ് പറ്റിക്കയാണ്. ഇപ്പോ തുറക്കും വേണ്ടത് ചെയ്യും എന്നൊക്കെ എല്ലാ പത്രസമ്മേളനത്തില്‍ സിഎം പറയും. അത് കേട്ട് കുടിയ്നമാര് നെടുവീര്‍പ്പെടും. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ ഇത്ര ഹിറ്റായത്. ഇപ്പോ ദേ സര്‍ക്കാര്‍ പറയുന്നു, ഒരു ആപ്പ് വന്നാല്‍ എല്ലാം പരിഹരിക്കുമെന്ന്. ആ ആപ്പിനായി കാത്തിരിക്കുമ്പോ ദേ വേറൊരു ആപ്പ് വെക്കാനായി കെ. മുരളീധരന് എംപി എത്തിയിരിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 378.