Programs Dhim Tarikida Thom

പ്രതിപക്ഷ സമരം; ഒരു തിരനോട്ടം

അവസാന ലാപ്പിലാണ് ഇപ്പോ പിണറായി സര്‍ക്കാര്‍ ഓടികൊണ്ടിരിക്കുന്നത്. ഈ ലാപ്പില്‍ സ്പ്രിന്റ് അടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് പ്രതിപക്ഷം. മോശം പറയരുതല്ലോ, പ്രതിപക്ഷം കുറേ സംഭവങ്ങളൊക്കെ സര്‍ക്കാരിനെതിരെ കൊണ്ടുവന്നിരുന്നു. ആത്മാര്‍ഥമായി പ്രതിപക്ഷം നടത്തിയ ആ സമരങ്ങള്‍ ഒക്കെ ഇപ്പോ എന്തായോ എന്തോ. അത് പ്രേക്ഷകര്‍ക്ക് വിട്ടു നല്‍കി കൊണ്ട് ആ പഴയ വിവാദങ്ങള്‍ ഒന്നൂടെ കണ്ട് നോക്കാം. വിദ്യാഭ്യാസ വകുപ്പില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടൊരു സമരം. പിന്നെ സര്‍വ്വകലാശാല മാര്‍ക്ക് ദാനം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കാതെ പിന്നോട്ടില്ലാ എന്ന് അറിയിച്ച് അടുത്ത സമരം. ധിം തരികിട തോം, എപ്പിസോഡ്: 380.