Programs Dhim Tarikida Thom

കൊറോണ പേടിക്കുന്ന സമരങ്ങള്‍

പേര് കണ്ടയിന്‍മെന്റ് സോണ്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ലോക്കഡൗണ്‍. നാട്ടുകാരൊന്നും പുറത്തിറങ്ങാന്‍ പാടില്ല. ഇനി വീട്ടിലേക്ക് അത്യാവശ്യമരുന്നുകള്‍ വാങ്ങാനായെങ്കിലും ആരെങ്കിലും പുറത്തിറങ്ങിയാലോ, പോലീസ് ഏമാന്‍ തൂക്കിയെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി പെറ്റി അടിക്കും. ആര് ചോദിക്കാന്‍, മാസ്‌ക് വെച്ചാലും വെച്ചിലെങ്കിലും പോലീസിന് തോന്നിയാല്‍ കേസ് ചാര്‍ജ്ജ് ചെയ്യും ഇത്തരത്തില്‍ പാവങ്ങളെ പിഴിഞ്ഞ് പോലീസ് നടത്തുന്ന കാട്ടുകൊള്ളക്കിടെയാണ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ച് ഒരുവിഭാഗം സമരം നടത്തുന്നത്. ഇവര്‍ക്ക് ഒത്താശപാടുന്ന പോലീസിനും കൊറോണയെ സമരം ചെയ്ത് തോല്‍പ്പിക്കാനിറങ്ങിയ രാഷ്ട്രീയവിവരദോഷികള്‍ക്കുമായി ഈ മനോഹരദൃശ്യങ്ങള്‍ സമര്‍പ്പിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 386.