വര്‍ഗീയതയ്ക്കെതിരെ അങ്കക്കലികൊണ്ട ചെന്നിത്തല
രാജ്യം കഴിഞ്ഞ ദിവസം കണ്ട കാഴ്ചകളിലൊന്ന് അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണ ഭൂമീ പൂജയാണ്. മോശം പറയരുതല്ലോ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തതോടെ അതൊരു രാഷ്ട്രീയ പോര്‍വിളിക്ക് മുഖം തുറന്നു. രാമജന്മഭൂമീ സമരവും സ്വാതന്ത്ര്യ സമരവും താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിക്കുകയാണ് നമ്മുടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലജി. അദ്ദേഹം ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞു എന്ന് നോക്കിയല്ല സംസാരിക്കുന്നത്. യൂഡിഎഫിലെ ഐക്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് വയനാട് എംപിയുടെ ബാധ്യത അല്ല, രമേശ് ചെന്നിത്തലയുടേതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ആഞ്ഞടിക്കുകയാണ്, ബിജെപിക്കെതിരെ, ആര്‍എസ്എസിനെതിരെ പിന്നെ സിപിഎമ്മിനെതിരെ. 130 വര്‍ഷം പിന്നിടുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ മതേതരബോധം അദ്ദേഹം മുസ്ലീം ലീഗിനെ ബോധ്യപ്പെടുത്തുകയാണ്. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ. കേള്‍ക്കുമോ ആവോ. ധിം തരികിട തോം, എപ്പിസോഡ്: 393.