Programs Dhim Tarikida Thom

ഹൊ! എന്തൊരു സിണ്ടിക്കേറ്റുകള്‍..

മാധ്യമങ്ങള്‍ സിണ്ടിക്കേറ്റാണെന്ന് പിണ്ടിക്കേറ്റിന്റെ ഉപജ്ഞാതാവായ പിണറായി സഖാവ് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി, ഇപ്പോ ദേ സ്വര്‍ണ്ണകള്ളക്കടത്ത് വന്ന ശേഷം മാധ്യമങ്ങള്‍ എല്ലാം സിണ്ടിക്കേറ്റ് ആവുകയാണോ എന്നൊരു തോന്നല്‍ വീണ്ടും നമ്മുടെ മുഖ്യമന്ത്രിക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം പറയുന്നു, മാധ്യമപ്രവര്‍ത്തകര്‍ ആരുടേയോ നിര്‍ദ്ദേശപ്രകാരം മനപ്പൂര്‍വ്വം വളഞ്ഞിട്ടു അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കയാണ് എന്ന്. മുഖ്യമന്ത്രി ഈ പറയുന്നത് കേട്ട് ഏതെങ്കിലും നിഷ്‌കളങ്കര്‍ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യുമോ എന്നാശങ്കപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കായി ഒരു കാര്യം പറയാം. പാര്‍ട്ടി-സമുദായ ചാനല്‍-പത്രാദികള്‍ ഒഴികെ മറ്റ് മാധ്യമങ്ങള്‍ ഒന്നും ഇത്തരം നിര്‍ദ്ദേശങ്ങള്‍ വെച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരല്ല, എന്തിന് സ്വന്തം തൊഴില്‍വര്‍ഗത്തെ പോലും അനുസരിക്കുന്നവരല്ല മാധ്യമപ്രവര്‍ത്തകര്‍. ഇന്ന് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ വരെ പ്രതിപക്ഷത്തിന്റെ വിവരക്കേടുകളെ വിമര്‍ശിച്ചിരുന്നു എന്ന കാര്യം മറക്കരുത്. എങ്ങനൊക്കെ കാര്യങ്ങള്‍ പറഞ്ഞാലും മുഖ്യമന്ത്രി ദേ ഇങ്ങനെ പ്രതികരിക്കും. ധിം തരികിട തോം, എപ്പിസോഡ്: 394.