Programs Dhim Tarikida Thom

മാമനോടൊന്നും തോന്നല്ലേ മക്കളേ...

കേരള കോണ്‍ഗ്രസിലെ അടി കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ കാര്യമല്ല. അവരുടെ പാര്‍ട്ടി അജണ്ട തന്നെ വട്ടേപ്പം തിന്ന് കഴിഞ്ഞാല്‍ ഒരു വഴക്ക്, എന്നതാണ്. അപ്പോ പിന്നെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ഇപ്പോള്‍ നടക്കുന്ന അടിയില്‍ വലിയ കൗതുകമൊന്നുമില്ല. എന്നാല്‍ കോവിഡ് കാരണം അടി നിര്‍ത്തി വെച്ചിരുന്ന മാണി കോണ്‍ഗ്രസിലെ വഴക്കാളികള്‍ ഇപ്പോള്‍ വീണ്ടും അടിക്കിറങ്ങിയത് എന്ത് കൊണ്ടാണ്. സംഗതി സംപിളാണ്, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് ആര്‍ക്ക് വോട്ട് ചെയ്യും, നിലവിലെ സ്ഥിതി അനുസരിച്ച് ജോസ്‌മോന്റെ പാര്‍ട്ടിയെ യൂഡിഎഫ് സസ്‌പെന്റ് ചെയ്തു. മാത്രമല്ല, മോന്‍സ് ജോസഫിനെ പാര്‍ട്ടി വിപ്പായി പി.ജെ. ജോസഫ് തെരഞ്ഞടുക്കുകയും ആ കത്ത് നിയമസഭാ സ്പീക്കറെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോ ജോസ്‌മോന്റെ കൂടെയുള്ള രണ്ട് എംഎല്‍എമാര്‍ ആര്‍ക്ക് വോട്ട് ചെയ്യും. മുമ്പ് റോഷി അഗസ്റ്റിന്‍ വിപ്പായതിനാല്‍ അത് പറഞ്ഞ് യൂഡിഎഫിനെ വീഴ്ത്താന്‍ ജോസ്.കെ. മാണിക്ക് കഴിയുമോ? അതോ മോന്‍സിന്റെ വിപ്പില്‍ ജോസ്‌മോന്റെ എംഎല്‍എമാര്‍ വീഴുമോ. ഇങ്ങനെ ചിന്തിക്കുമ്പോഴാണ് ഇവരുടെ അടിക്ക് പിന്നില്‍ ഇപ്പോ ആരാണ് എന്ന് ആലോചിച്ച് പോകുന്നത്. സംശയം വേണ്ട, കോട്ടയം രാഷട്രീയം നന്നായി അറിയാവുന്ന ഉമ്മന്‍ചാണ്ടി സാര്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കാന്‍ പോകുന്നത്. വിപ്പ് ലംഘിക്കുന്നര്‍ പണി വാങ്ങും, അപ്പോ മാമനോടൊന്നും തോന്നല്ലേ മക്കളേ. ധിം തരികിട തോം, എപ്പിസോഡ്: 397.