Programs Dhim Tarikida Thom

പ്രമേയത്തില്‍ വീഴുമോ വീഴ്ത്തുമോ

കാര്യം ആളും അനക്കവും ഒന്നുമില്ലെങ്കിലും യൂഡിഎഫ് നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ്. മാത്രമല്ല, രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് ജയിക്കാനുള്ള വോട്ടില്ലെങ്കിലും ചുമ്മാ കല്‍പ്പകവാടിയെ ഒരു സ്ഥാനാര്‍ഥിയുമാക്കിയിരിക്കയാണ്. ഇനിയാണ് ചിന്തിക്കേണ്ടത്. ഈ അവിശ്വാസ പ്രമേയവും രാജ്യസഭാ വോട്ടെടുപ്പുമൊക്കെ ആരെയാണ് പ്രതിസന്ധിയില്‍ ആക്കുക. യൂഡിഎഫാണ് ഇത് ഉരുട്ടിക്കൊണ്ടു വരുന്നത്, അവര് തന്നെ പ്രതിസന്ധിയിലുമാകുന്നതാണ് ആ മുന്നണിയുടെ ഇപ്പോഴത്തെ ഗതി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ തര്‍ക്കം കീറാ മുട്ടിയായി നില്‍ക്കുന്നതിനാല്‍ വിപ്പ് ലംഘനവും അവിശ്വാസ പിന്തുണയുമൊക്കെ എങ്ങനെ ആകുമെന്ന് കണ്ടറിയണം. മുന്നണിയിലെ ഈ അടിയില്‍ തലോടി തല്‍ക്കാലം തലയൂരാനാകും ലൈഫ് നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ശ്രമം. നല്ലൊരു രാഷ്ട്രീയ അവസരം രണ്ടിലയുടെ അടിയില്‍ കരിഞ്ഞു പോകുന്നത് കാണാനാണ് പ്രതിപക്ഷത്തിന്റെ വിധി. ധിം തരികിട തോം, എപ്പിസോഡ്: 398.