Programs Dhim Tarikida Thom

സിബിഐ പണിയുമായി വരുന്നുണ്ടവറാച്ചാ...

ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണപദ്ധതിക്കായി കേന്ദ്ര അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതരിലേക്കും അന്വേഷണം എത്തുമത്രേ. ലൈഫ് മിഷന്‍ പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശഭരണ വകുപ്പ് മന്ത്രി തുടങ്ങിയവരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നതത്രേ. അടിപൊളി. ഇത്രയും ദിവസം ഒരു ലൈഫില്ലാതിരുന്ന പല ആരോപണങ്ങല്‍ക്കും കുറച്ചു ദിവസത്തേക്ക് കൂടി ലൈഫായി. നാലുവശത്ത് നിന്നും അന്വേഷമം നേരിടുന്ന ഈ സര്‍ക്കാരിനെ സമ്മതിക്കണം. ധിം തരികിട തോം, എപ്പിസോഡ്: 406.