തെറി രോഗികള്‍ക്ക് ഒരു കൈ മരുന്ന്
ഒരു ഇന്റര്‍നെറ്റ് കണക്ഷനും യൂട്യൂബ് അക്കൗണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും പുലഭ്യം പറയാം എന്നതാണ് നവയുഗകാലത്തെ സൈബര്‍ നിയമം. നിങ്ങള്‍ക്ക് അല്‍പ്പം പ്രശസ്ഥി ഉണ്ടെങ്കില്‍ പറയുന്നയാളുടെ ഫോളോവേഴ്സ് കൂടും. അശ്ലീലം പറഞ്ഞാല്‍ കാണാന്‍ ആളുണ്ട് എന്നതാണ് യൂട്യൂബ് വീഡിയോയുടെ ഒരു ആകര്‍ഷണം. ഈ തത്വമനുസരിച്ചാണ് ഒരു ഡോക്ടര്‍, തന്റെ ഞരമ്പ് വീക്കം യൂട്യൂബില്‍ കൂടി നാട്ടിലെ സ്ത്രീകളെ അസഭ്യം പറഞ്ഞ് തീര്‍ക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഡോക്ടര്‍ക്ക് തെറ്റി, പെണ്ണുങ്ങളെടുത്തിട്ട് പെരുമാറി. പക്ഷേ നമ്മുടെ പോലീസിനെ സമ്മതിക്കണം, ഈ കണ്ട വൃത്തികേടൊക്കെ യൂട്യൂബിലൂടെ പറയുന്നവരെ സംരക്ഷിക്കാനുള്ള ആ വ്യഗ്രത ഭയങ്കരമാണ്. ആ ശുഷ്കാന്തിക്ക് നല്ല നമസ്കാരം അറിയിച്ച്, യൂട്യൂബിലും ഓണ്‍ലൈനിലും തെറിപറയുന്ന എല്ലാ മാന്യന്മാര്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 407.