അബ്ദുള്ളക്കുട്ടിക്കെന്താ ഒരു വിലയും ഇല്ലേ?
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രത്തില്‍ നിന്നും ഇത്തരമൊരു അംഗീകാരം കേരളത്തിന് കിട്ടുന്നത്. കിട്ടിയ നേട്ടത്തെ കൂടെ കൂട്ടാനുള്ളതിന് പകരം അവഹേളിക്കാന്‍ ശ്രമിക്കുന്ന മലയാളിയുടെ അഹങ്കാരത്തെ എന്ത് പറയാനാണ്. എ പി അബ്ദുള കുട്ടി ദേശീയ ഉപാധ്യക്ഷനായി വന്ന് രണ്ട് ദിവസം തികച്ചില്ല, അതിന് മുമ്പ് തന്നെ അദ്ദേഹത്തെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക, ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തെ അസഭ്യം പറയുക, തുടങ്ങിയ കലാപരിപാടികള്‍ ഒക്കെ നടത്തിയാല്‍ എന്താ പറയുക. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ അത്രക്ക് വില ഇല്ലേ? അബ്ദുളകുട്ടി ആയതുകൊണ്ട് എന്തും ആകാമെന്നാണോ. സിപിഎമ്മില്‍ നില്ക്കുമ്പോ അവഗണന, കോണ്‍ഗ്രസില്‍ നില്ക്കുമ്പോള് അപമാനം ഒടുവില്‍ ബിജെപിയിലെത്തിയപ്പോള്‍ വധശ്രമവും എന്താ അല്ലേ. ധിം തരികിട തോം, എപ്പിസോഡ്: 410.