Programs Dhim Tarikida Thom

കൊടുത്താല്‍ കൊല്ലത്തും കിട്ടും

ഒരു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അല്ലെങ്കില്‍ പിഎ എന്തിന് അടുത്ത ബന്ധു ഇവരൊക്കെ ചെയ്യുന്ന തെറ്റിന് മുഖ്യമന്ത്രി അല്ലെങ്കില്‍ മാതാപിതാക്കള്‍ കുറ്റകാരാകുമോ എന്നതാണ് ചോദ്യം. നല്ല ചോദ്യം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്ത് നടത്തിയെന്ന് അന്വേഷണ ഏജന്‍സി പറയുമ്പോ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നത് എന്തിനാണ്. പറയും, കാരണം ആറ് വര്‍ഷം മുമ്പ് ഇന്ന് പ്രതിപക്ഷം പറയുന്നത് അന്ന് സിപിഎം നേതാക്കളും പറഞ്ഞിരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 416.