Programs Dhim Tarikida Thom

കിഫ്ബി എന്ന കിടിലം

കിഫ്ബി ഒരു വല്ലാത്ത പഹയനാണ്. നാടിന്റെ വികസനത്തിനായി നാലുകാലും പറിച്ചോടുന്ന ആ കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിക്കയാണെന്ന് നമ്മുടെ ധനമന്ത്രി ഡോ.തോമസ് ഐസക് പറയുന്നു. താടിയുള്ള അച്ചായന്മാര് വെറുംവാക്ക് പറയാറില്ല. എന്നാല്‍ കിഫിബിയിലെ വായ്പ് എടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിഎജിയുടെ കരട് റിപ്പോര്‍ട്ട്. ഈ കരട് കണ്ടപ്പൊഴേ സര്‍ക്കാരിന്റെ കണ്ണില്‍ ഒരു കരട് ഇടാന്‍ കാത്തിരുന്ന പ്രതിപക്ഷ നേതാവ് ആദ്യമെത്തി. നിയമസഭയില്‍ വയ്ക്കും മുന്‍പ് ഓഡിറ്റ് ഭാഗങ്ങള്‍ ധനമന്ത്രി പുറത്ത് വിട്ടതില്‍ തെറ്റില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിപക്ഷം അത് സമ്മതിക്കേണ്ടേ. അധികാരകൊതിയന്മാരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ധനമന്ത്രിയും പറയുന്നു. ധിം തരികിട തോം, എപ്പിസോഡ്: 421.