Programs Dhim Tarikida Thom

ചിട്ടിയിൽ പാർട്ടി രണ്ട് തട്ടിൽ

കെഎസ്എഫ്ഇ റെയ്ഡിൽ വിജിലൻസിനെതിരെ വീണ്ടും തോമസ് ഐസക്. പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി പറയുന്നത്. റെയ്ഡ് സ്വകാര്യ ചിട്ടിക്കാരെ സഹായിക്കാനെന്ന് ആനത്തലവട്ടം പറഞ്ഞെങ്കിലും, പാർട്ടി നിലപാട് ചർച്ചയ്ക്ക് ശേഷമെന്ന് സഖാവ് വിജയരാഘവൻ വ്യക്തമാക്കിയതോടെ ചിട്ടിയിൽ പാർട്ടി രണ്ട് തട്ടില്ലെന്ന് ഉറപ്പിക്കാം. വിജിലൻസ് പരിശോധനയുടെ വിവരങ്ങൾ വിജിലൻസ് പുറത്ത് വിടാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുമ്പോൾ, ആരും ഒന്നും മിണ്ടുന്നില്ല. ഈ ധനമന്ത്രിക്ക് ഇതെന്ത് പറ്റി, എങ്ങും ചാരം പുക റെയ്ഡ് ചോർച്ച, എന്താണ് ആരുമൊന്നും മിണ്ടാത്തത്. ധിം തരികിട തോം. എപ്പിസോഡ്: 425.

Watch Mathrubhumi News on YouTube and subscribe regular updates.