മൃഗയാവിനോദത്തിനിരയാം മാന്‍പേട...
കാട്ടില്‍ ദുഷ്ടമൃഗങ്ങള്‍ മാനിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നത് പോലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസിലെ നേതാക്കള്‍ ആക്രമിക്കുകയാണത്രേ, കാരണം തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ്. തോറ്റു പോയി അതിന് ഞാന്‍ എന്ത് ചെയ്യാനാ എന്നാണ് മുല്ലപ്പള്ളി ചോദിക്കുന്നത്, വെറുതെ അദ്ദേഹത്തെ ഐസലേറ്റഡ് അറ്റാക്ക് നടത്തിയിട്ട് എന്ത് ചെയ്യാന്‍. പക്ഷേ മുല്ലപള്ളി സാറിന്റെ അനിമല്പ്ലാനന്റിലെ മാന്‍ പ്രയോഗത്തോട് ഒരു ചെറിയ വിയോജിപ്പുണ്ട്. കാട്ടിലെ നീതി അനുസരിച്ച് പുലി മാനിനെ വേട്ടയാടി ഭക്ഷിക്കുന്നത് തെറ്റാണോ? അങ്ങ് പറയുന്നു, ദുഷ്ടമൃഗങ്ങളെ പോലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങയെ ഒറ്റപ്പെടുത്തി വേട്ടയാടി എന്ന്. ആരാണ് പ്രസിഡന്റേ ദുഷ്ടമൃഗങ്ങള്‍, വിശന്നിരിക്കുന്ന പുലി ദുഷ്ടമൃഗമാണോ, അത് വിശന്നിട്ടല്ലേ തന്റെ ഇരയായ മാനിനെ വേട്ടയാടുന്നതും തിന്നുന്നതും. അപ്പോ പിന്നെ ദുഷ്ടമൃഗം ഇഷ്ടമൃഗം എന്നൊക്കെ പറയാമോ, കാട്ടിലെ നിയമം പോലെ കോണ്‍ഗ്രസിലെ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പാര്‍ട്ടി അധ്യക്ഷനെ സ്ഥാനമോഹികളായ മറ്റ് ഭാരവാഹികള്‍ക്ക് കൊന്ന് തിന്നാം. ഒറ്റപ്പെടുത്തിയെങ്കില്‍ അങ്ങനെ, പ്രസിഡന്റിനെ ആയാലും കൊന്നാല്‍ പാപം തിന്നാല്‍ തീരും, അതാണ് കോണ്‍ഗ്രസിലെ നീതി. ധിം തരികിട തോം, എപ്പിസോഡ്: 431.