Programs Dhim Tarikida Thom

വന്നൂ... വാക്‌സിന്‍ വന്നു

അങ്ങനെ കോവിഡ് വാക്‌സിന്‍ എടുത്ത് കൊറോണക്കെതിരെ രാജ്യത്തിന്റെ പ്രതിരോധം തുടങ്ങി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ആണ് വാക്‌സിനേഷന്‍. കുത്തിവെപ്പ് എടുത്തെന്ന് കരുതി, കുത്തിത്തിരുപ്പ് കാട്ടി മാസ്‌കും സാനിറ്റൈസറും ഉപേക്ഷിക്കെരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വാക്‌സിനേഷന്‍ പൂര്‍ണമായി സൗജന്യമാകില്ലെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. എന്തായാലും ഒരു വാക്‌സിന്‍ എത്തിയല്ലോ എന്ന് ആശ്വസിക്കാം. കൊറോണ ചൂട് തട്ടുമ്പോള്‍ തന്നെ താനെ തട്ടി പൊയ്‌ക്കോളും എന്ന് പറഞ്ഞ കെ മുരളീധരനും ടിപി സെന്‍കുമാറുമൊക്കെ ഈ വാക്‌സില്‍ എടുക്കുമോ എന്തോ. ധിം തരികിട തോം, എപ്പിസോഡ്: 438.