കെഎസ്ആര്‍ടിസിയില്‍ ആരുടെ ടിക്കറ്റ് കീറും
കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ശ്രമിച്ചവര്‍ ഒക്കെ ഇപ്പോ ഏത് ഗതിയിലാണെന്ന് ഒന്ന് ആലോചിച്ച് നോക്കി. നമ്മുടെ ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷനെ ഓര്‍ത്ത് വിങ്ങിപ്പൊട്ടുന്നത് കണ്ടപ്പോ തോന്നിയാതാണ്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ കുറേക്കാലം കോര്‍പ്പറേഷനെ നന്നാക്കാന്‍ നോക്കി ഒരു പരുവമായി. പിന്നെ ഇപ്പോഴത്തെ ഡിജിപി ടോമിന് തച്ചങ്കരി, അദ്ദേഹവും ബെല്ലടിച്ചും ടിക്കറ്റ് കീറിയും കോര്‍പ്പറേഷനുമായി കെട്ടി മറിഞ്ഞു. കാലങ്ങളോളം കാഞ്ഞിരത്തിന്‍കുരു പാലിലിട്ടാലും ആ കുരുവിന്റെ കയ്പ് പോകുമോ ഇല്ലല്ലോ, അതുപോലെ ഒരു കുരു ആണ് കോര്‍പ്പറേഷനിലെ ചില യൂണിയന് നേതാക്കള്‍. അവരുടെ കുരു പൊട്ടും. അതേ കോര്പ്പറേഷനെന്നനാക്കാന് ശ്രമിച്ച് തച്ചങ്കരിയും ബിജുപ്രഭാകറും ഇത്രയും പഠിച്ചിട്ടും ഇങ്ങനെ ആയിപ്പോയല്ലോ ഡിങ്കഭഗവാനേ. ധിം തരികിട തോം, എപ്പിസോഡ്: 439.