Programs Dhim Tarikida Thom

അക്രമം ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല ആശാനേ...

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പൂന്തറയിലെ വസതിക്ക് നേരെ രാത്രി രണ്ടു മണിക്ക് അക്രമം. ജനല്‍ച്ചില്ല് അടിച്ചു തകര്‍ത്തു. സംഭവം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ രാഷ്ട്രീയ അക്രമമെന്ന് നേതാവും കൂട്ടരും ആരോപിച്ചു. മോശം പറയരുതല്ലോ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുമൊക്കെ സംഭവസ്ഥലം സന്ദര്‍ശിച്ച് മേപ്പടി ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍ പോലീസ് കേസ് അന്വേഷിച്ചു വന്നപ്പോ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ആണത്രേ പ്രതി. പൂന്തുറ പോലീസ് കണ്ണുരുട്ടിയപ്പോ മകന്‍ കുറ്റം സമ്മതിച്ചതാണെന്ന് നേതാവ് പറയുന്നു. എന്നാലും പൂന്തുറ പോലീസേ ഇമ്മാതിരി കണ്ണുരുട്ടല്‍ ഇനി ആവര്‍ത്തിക്കരുതേ പ്ലീസ്. ധിം തരികിട തോം, എപ്പിസോഡ്: 401.