Programs Dhim Tarikida Thom

കുഞ്ഞാപ്പ ഈസ് ബാക്ക്

മൂന്ന് കൊല്ലം മുമ്പ് അഹമ്മദ് ‌സാഹിബ് മരണപ്പെട്ടപ്പോഴാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നമ്മുടെ പി കെ കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മത്സരിച്ച് വിജയിച്ച് പോയത്. ആ പോക്ക് കണ്ടപ്പോഴേ നമ്മള് കുഞ്ഞാപ്പയോട് പറഞ്ഞതാണ് ഇങ്ങള് ഇബിടെങ്ങാനും കുത്തീരിക്കിന്‍ അങ്ങട് ഒന്നും മാറണ്ടെന്ന്, ആര് കേള്‍ക്കാന്‍, പാണക്കാട്ട് നിന്നും പാഞ്ഞുപിടിച്ചൊരു പോക്കായിരുന്നു. പിന്നെയും തെരഞ്ഞെടുപ്പ് വന്നു, ലോകസഭയിലെ സ്ഥലപരിമിതിക്കുള്ളില്‍ കുഞ്ഞാപ്പ കുത്തിയിരുന്നു, എന്തിന് ആഹ്. ഇപ്പോ ദേ പറയുന്നു, കുഞ്ഞാപ്പ് റിട്ടേണ്‍ വരണമെന്ന്. മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് കുഞ്ഞാപ്പ് പറഞ്ഞു കഴിഞ്ഞസ്ഥിതിക്ക് ഉറപ്പിക്കാം, കുറേ കാലമായി മൂപ്പര് ഇതിന് വേണ്ടി പരിശ്രമിക്കുകയായിരുന്നുവെന്ന്. പ്രതിപക്ഷ ഉപനേതാവാകാന്‍ പാവം എംകെ മുനീര്‍, ഭരണം കിട്ടിയാല്‍ കുഞ്ഞാപ്പ. ധിം തരികിട തോം, എപ്പിസോഡ്: 402.