Programs Dhim Tarikida Thom

ആവേശ പ്രസംഗത്തില്‍ കുടുങ്ങിയ പിള്ളവക്കീല്‍

ബി.ജെ.പിയുടെ ആരാധ്യനായ സംസ്ഥാന പ്രസിഡന്റ് അഡ്വ.പിഎസ് ശ്രീധരന്‍പിള്ള സര്‍ ആളൊരു മാന്യനും അഭിഭാഷകനുമാണ്. ഒപ്പം പൊതുജനസേവനം ദീക്ഷയായി സ്വീകരിച്ച ജ്ഞാനി കൂടിയാണ്. രാജേട്ടന്‍ രാജര്‍ഷിയാണെങ്കില്‍ പിള്ളേച്ചന്‍ പിള്ള മനസുള്ള നിഷ്‌കളങ്കനാണ്. അതുകൊണ്ടാണല്ലോ രണ്ടാവട്ടവും ബി.ജെ.പി അധ്യക്ഷനാകാന്‍ വിളിച്ചപ്പോള്‍ ഓടി വന്നത്. 13 വര്‍ഷം മുമ്പ് ബി.ജെ.പിയിലെ ഗ്രൂപ്പ് പോരില്‍ മനംനൊന്ത് അധ്യക്ഷസ്ഥാനം രാജിവെച്ച് മരാര്‍ജി ഭവന്റെ പടിയിറങ്ങും മുമ്പ് അദ്ദേഹം പറഞ്ഞു, എന്റെ തലയണക്കടിയില്‍ പാമ്പുണ്ടായിരുന്നുവെന്ന്. കാലം കുറേയായെങ്കിലും ആ പാമ്പ് ഇതുവരെ കൂട്ടത്തില്‍ നിന്നും പോയിട്ടില്ല. അതായത്, ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വരികയാണ് ബി.ജെ.പി. നാമജപ ഘോഷയാത്രയിലെ ആളെ കണ്ട് പിള്ളേച്ചന്റെ വരെ കണ്ണ് തള്ളി. അയ്യപ്പന്റെ അനുഗ്രഹത്തില്‍ എല്ലാം നന്നായി വരുമ്പോഴാണ് ഏതോ യുവമോര്‍ച്ചക്കാരന്‍ പിള്ളവക്കീലിന്റെ പ്രസംഗം എടുത്ത് മാധ്യമങ്ങള്‍ക്ക് കൊടുത്തത്. പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ആളാകാനും അണികളെ ആവേശത്തിലാക്കാനും കാമറകളൊന്നും മുന്നില്‍ ഇല്ലെന്ന് ഉറപ്പിച്ച് താങ്ങിയ പ്രസംഗമാണ് ഇപ്പോ പ്രശ്‌നമായത്. മണിയാശാന്റെ പണ്ടത്തെ വണ്‍ ടൂ ത്രീ പ്രസംഗം പോലെ ഇതും പണിയായി. ധിം തരികിട തോം, എപ്പിസോഡ്: 298