രണ്ടാം വരവ്
കേരളത്തിൽ കോവിഡ് വൈറസ് വെറുതെയങ്ങ് വന്ന് കയറിയതല്ല, നന്ദി വീണ്ടും വരിക എന്ന പഞ്ചായത്ത് ബോർഡ് കണ്ട് മടങ്ങി വന്നതുമല്ല. മലയാളി വളരെ കഷ്ടപ്പെട്ട് , സ്വന്തം അനാസ്ഥ കൊണ്ട് കോവിഡിനെ ഇവിടെ പിടിച്ച് നിർത്തിയതാണ്. ആൾക്കൂട്ടം തുടർക്കഥയായപ്പോ കോവിഡ് എങ്ങനെ പോകും. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഈ ദുരന്തത്തിൽ വലിയ ഉത്തരവാദിത്തം ഉണ്ട്. മുഖ്യമന്ത്രിക്കും മുൻമുഖ്യമന്ത്രിക്കും ഒക്കെ കോവിഡ് വന്നത്, പാരമ്പര്യമായി പകർന്ന് കിട്ടിയതൊന്നുമല്ല, പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എരന്നു വാങ്ങിയതാണ്. കഴിഞ്ഞ നാല് മാസം കോവിഡിനെ പിടിച്ച് നിർത്താൻ മലയാളി കഷ്ടപ്പെട്ടത് കണ്ടോള്ളൂ. ധിം തരികിട തോം. എപ്പിസോഡ്: 466