കോവിഡ് വാക്സിനും വിലക്കയറ്റം
ഏതെങ്കിലും ഒരു വസ്തുവിന് ഡിമാൻഡ് ഉണ്ടായാൽ അതിന്റെ മൂല്യവും വിലയും വർദ്ധിക്കുമെന്നത് സാദാ സാമ്പത്തിക ശാസ്ത്രമാണ്. അതിപ്പോ കറിയുപ്പ് ആയാലും കരി ഓയിലായാലും സാമ്പത്തികശാസ്ത്രത്തിന് തെറ്റില്ല. കോവിഡ് വാക്സിൻ ആദ്യമിറങ്ങിയപ്പോ ആവശ്യക്കാർ അത്രപോരായിരുന്നു, എന്നാൽ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ സാധനം ചൂടപ്പം പോലെ വിറ്റു പോവുകയാണ്. അപ്പോഴാണ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച കേരളവും കേന്ദ്രവും തമ്മിൽ വിലയുടെ കാര്യത്തിൽ തർക്കം നടക്കുന്നത്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും തമ്മിൽ വാക്സിന്റെ വിലയെ ചൊല്ലി തർക്കം തുടരുകയാണ്, അതിനിടയിൽ എന്തൊക്കെയോ പ്രതിപക്ഷ നേതാവും പറയുന്നുണ്ട്. ധിം തരികിട തോം. എപ്പിസോഡ്: 467