കൊറോണക്ക് പാർട്ടിക്കാരെ പേടിയാണ്
അങ്ങനെ 99 സീറ്റ് നേടി തുടർ ഭരണം പിടിച്ചതിന്റെ ആവേശത്തിൽ വെള്ളിയാഴ്ച എൽഡിഎഫ് വിജയദിനം ആഘോഷിച്ചു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉപദേശിക്കുമ്പോൾ എപ്പോഴും ആവർത്തിക്കുന്ന ഒരു കാര്യം ഉണ്ട്. വീട്ടിൽ പോലും ആളുകൾ കൂട്ടം കൂടരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് പ്രാർത്ഥിക്കരുത് എന്നൊക്കെ, എന്നിട്ട് വിജയദിനാഘോഷത്തിൽ ആളുകൾ കൂട്ടം കൂടി വിളക്ക് കത്തിച്ചു. എകെജി സെന്റിറിൽ വിജയദിനമാഘോഷിക്കാൻ കൂട്ടം കൂടാം, കാരണം കൊറോണക്ക് പാർട്ടിക്കാരെ പേടിയാണ്. ധിം തരികിട തോം. എപ്പിസോഡ്: 470