ആർഎസ്പി ഇല്ലാതാവുകയാണ്
ആർഎസ്പി എന്ന് കേട്ടിട്ടില്ലേ, കൊല്ലത്തുള്ളൊരു പാർട്ടിയാണ്. വല്ല്യ കപ്പടാ മീശ ഉള്ളവരായിരുന്നു പണ്ട് ഈ പാർട്ടിയുടെ നേതാക്കന്മാർ. ഇപ്പോ മീശ പോയിട്ട് ഒരു അശുപോലും പാർട്ടിയിൽ ഇല്ലാതായി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും തോറ്റു, 2021 ആയപ്പോഴും പാർട്ടി നിലപാട് മാറ്റിയില്ല, ഇത്തവണയും മത്സരിച്ച് എല്ലാ സീറ്റിലും തോറ്റു. അങ്ങനെ കേരള നിയമസഭയിൽ ആർഎസ്പി ഇല്ലാതാവുകയാണ്. രണ്ട് മുന്നണികളിലും മാറി മാറി ഭാഗ്യം പരീക്ഷിച്ച് അവർ സ്വയം ഇല്ലാതാവുകയാണ്. ധിം തരികിട തോം. എപ്പിസോഡ്: