Programs Dhim Tarikida Thom

ഹര്‍ത്താല്‍ ഹാലിളക്കം

അങ്ങനെ നമ്മള്‍ ശബരിമല വിഷയത്തില്‍ അഞ്ചാമത്തെ ഹര്‍ത്താലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏറ്റവും എളുപ്പമുള്ള സമരമാണ് ഹര്‍ത്താല്‍. പ്രഖ്യാപിക്കുന്നതിലെ ഉളുപ്പില്ലായ്മ മതി, ഉഴപ്പന്മാരായ ഒരു ജനത സംഭവം അങ്ങ് ഏറ്റെടുക്കും. കോഴിയും തിന്ന് കുടുംബത്തിരിക്കും. സമരം വിജയിക്കും. വിജയത്തിന് പകിട്ട് കൂട്ടാനായി ഏതെങ്കിലും പാവപ്പെട്ടവന്റെ കടയും വണ്ടിയും തച്ചു തകര്‍ക്കും. ഇനി കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ആണെങ്കിലോ, അവര്‍ അതിലും കേമന്‍മാരാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു കരിദിനം ആഹ്വാനം ചെയ്ത് അവരും കഴിവ് തെളിയിച്ചു. ഹര്‍ത്താല്‍ ദിനം അന്നത്തെ അപ്പത്തിന് കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ ജീവിതം അന്ന് കരിദിനമായിരിക്കുമെന്ന് അറിഞ്ഞ് പ്രവര്‍ത്തിച്ച യു.ഡി.എഫ് നേതാക്കളെയും സമ്മതിക്കണം. ഈ ഹര്‍ത്താല്‍ എന്ന ജനദ്രോഹനയം തിരുത്താത്ത ഏവരോടും ഒറ്റ കാര്യം. നിന്നോടൊക്കെ ദൈവം ചോദിക്കും. ധിം തരികിടം തോം, എപ്പിസോഡ്: 306