Programs Dhim Tarikida Thom

രാഷ്ട്രീയക്കാര്‍ക്കുമുണ്ട് കലാപരമായ കഴിവുകള്‍

കൊറോണക്കാലത്ത് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നതിലും ഒരു പരിധിയുണ്ടല്ലോ. അത് കൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുകയല്ല. മറിച്ച് അവരുടെ കലാപരമായ കഴിവുകള്‍ ഈ ആഴ്ച ഒന്നു ഓര്‍മപ്പെടുത്തുകയാണ്. അതായത് രാഷ്ട്രീയം ഒരു കലയാണ്. ഈ കലയില്‍ രാഷ്ട്രത്തെ വച്ച് കളിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. ഓരോ കാലത്തും ഓരോ വേഷങ്ങള്‍, ഭാവങ്ങള്‍. ആര്‍ക്കും മനസിലാവാത്ത നീക്കങ്ങള്‍. അവര്‍ക്കിടയില്‍ ശത്രുവും മിത്രവും വെറും മിഥ്യാധാരണകള്‍. വിഷാദമോ അപകര്‍ഷതാ ബോധമോ ബാധിക്കാത്ത രാഷ്ട്രീയവര്‍ഗത്തെ കലാകാരന്മാരാണ് ഈ ആഴ്ച എത്തുന്നത്. എല്ലാവരും വീട്ടിലിരിക്കുന്നതിനാല്‍, ഈ കലാപ്രകടനങ്ങള്‍ കാണുക. ധിംതരികിട തോം, എപ്പിസോഡ്: 372.