Programs Dhim Tarikida Thom

മുഖ്യമന്ത്രിയുടെ പടം വെച്ച് വോട്ട് ചോദിക്കാത്തതെന്ത്, മാഷ് പറയും

സിപിഎമ്മില്‍ ഏത് കാര്യവും താത്വികമായി വിശദീകരിക്കാന്‍ വളരെ കുറച്ച് പേരെ ഉള്ളൂ, അതില്‍ ഒന്നാണ് ഗോവിന്ദന്‍മാഷ്. ബിജെപി നേതാക്കള്‍ നാട് തോറും ഒരു പ്രചാരണം അഴിച്ചു വിട്ടിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച ഫ്‌ളെകസ് വെച്ച് വോട്ട് ചോദിക്കുമ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഒന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ച് പ്രചാരണം നടത്താത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ പടം വെച്ച് നാട്ടിലിറങ്ങി വോട്ട് ചോദിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ധൈര്യമില്ലെന്നും ബിജെപി ആരോപിക്കുന്നു. ഈ വിഷയത്തില്‍ സംശുദ്ധമായ മറുപടി നല്‍കുകയാണ് മാഷ്. ധിം തരികിട തോം, എപ്പിസോഡ്: 426.